യൂണിപാര്‍ട്സ് ഇന്ത്യ ഐപിഒയ്ക്ക്

tt
കൊച്ചി: ആഗോള എഞ്ചിനിയേര്‍ഡ് സിസ്റ്റം, സൊലൂഷന്‍ നിര്‍മാതാക്കളും വിതരണക്കാരുമായ യൂണിപാര്‍ട്സ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. നിലവിലുള്ള പ്രമോട്ടര്‍മാരുടെയും  ഓഹരി ഉടമകളുടെയും 10 രൂപ മുഖവിലയുള്ള 15,731,942 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആക്സിസ് ക്യാപിറ്റല്‍, ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്സ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍.