നേതൃ നിരയിലേക്ക് മൂന്ന് സീനിയര്‍ എക്സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി അപ്സ്റ്റോക്സ്

ഹരീഷ്, സൗരഭ്, ജയന്ത് എന്നിവരെ അപ്സ്റ്റോക്സിന്‍റെ നേതൃ നിരിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അപ്സ്റ്റോക്സ് സഹസ്ഥാപകനും സിഇഒയുമായ രവി കുമാര്‍ പറഞ്ഞു. ബൃഹത്തായ അനുഭവവും വൈദഗ്ധ്യവുമായാണ് അവര്‍ വരുന്നത്. അവരോടൊപ്പം അപ്സ്റ്റോക്സിന്‍റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനും, രാജ്യത്തുടനീളമുള്ള ഇക്വിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമുള്ള തങ്ങളുടെ ശ്രമം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്സ്റ്റോക്സിലെ ചീഫ് ഗ്രോത്ത് ഓഫീസര്‍ ഹരീഷ് നാരായണനായിരിക്കും ഫുള്‍ ഫണല്‍ ബിസിനസ് വളര്‍ച്ച, വിപണനം, പ്രവര്‍ത്തന മികവ്, തന്ത്രപരമായ സഹകരണം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത്. വളര്‍ച്ച-ലാഭസാധ്യത മേല്‍നോട്ട ചുമതലയാണ് അപ്സ്റ്റോക്സിലെ ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റായി ചേരുന്ന ജയന്ത് ചൗഹാന്‍ നല്‍കിയിരിക്കുന്നത്. ന്യൂ ഇനീഷ്യേറ്റീവ്സ് വൈസ് പ്രസിഡന്‍റ് സൗരഭ് അഗര്‍വാളാണ് അപ്സ്റ്റോക്സിന്‍റെ തന്ത്രവൈദഗ്ധ്യങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കുക.
അപ്സ്റ്റോക്സിന് നിലവില്‍ 9 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. നിക്ഷേപം തടസരഹിതവും എളുപ്പമാക്കുന്നതിനും, സുസ്ഥിരവും സുരക്ഷിതവുമാക്കുന്നതിനും, നിരവധി പുതിയ സവിശേഷതകളോടെയും രൂപകല്‍പനയോടെയും കമ്പനിയുടെ പ്ലാറ്റ്ഫോം അടുത്തിടെ നവീകരിച്ചിരുന്നു.