അഞ്ച് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി ; പവന് 44,080 രൂപ

google news
gold

കൊച്ചി: അഞ്ച് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,510 രൂപയാണ് കേരള വിപണിയിലെ വില. പവന് 80 രൂപ വര്‍ധിച്ച് 44,080 രൂപയിലെത്തി. വില വര്‍ധിച്ചതോടെ ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായി ഇത് മാറി. ജൂലായ് 13ന് 44,000 രൂപയിലെത്തിയ സ്വര്‍ണ വില തുടര്‍ച്ചയായ 5 ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുതിയ വില തൊട്ടത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Also read : ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; നാളെ വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്; സംസ്കാരം വ്യാഴാഴ്ച

അടുത്താഴ്ച വരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ സൂചനകള്‍ക്ക് നിക്ഷേപകര്‍ കാത്തിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റമില്ല. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,960.72 ഡോളര്‍ എന്ന നിലവാരത്തിലാണ്. ഡോളര്‍ സൂചിക 99.75 എന്ന താഴ്ന്ന നിലവാരത്തില്‍ തുടരുകയാണ്. ഡോളര്‍ നിലവാരം താഴുന്നത്, മറ്റു കറന്‍സിയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെലവ് കുറയ്ക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം