എയർ ഇന്ത്യ വില്പന ;ടാറ്റയും കേന്ദ്ര സർക്കാരും തമ്മിൽ കരാർ ഒപ്പിട്ടു

google news
air india
 

ന്യൂഡൽഹി ∙ എയർ ഇന്ത്യ വിമാനക്കമ്പനിയുടെ വിൽപന  കരാറിൽ  സർക്കാരും ടാറ്റാ സൺസും കരാർ ഒപ്പിട്ടു. കേന്ദ്രത്തിന്റെ പക്കലുള്ള 100% ഓഹരികളും ടാറ്റ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടതോടെ, എയർ ഇന്ത്യയുടെ വിൽപന സംബന്ധിച്ച നടപടികൾക്കു തുടക്കമായി. ഡിസംബറിനകം നടപടികൾ പൂർത്തിയാക്കി എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്. 

18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യ ടാറ്റ വാങ്ങുന്നത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും. എയർ ഇന്ത്യ, കൊച്ചി ആസ്ഥാനമായുള്ള എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100% ഓഹരികളും കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ (എയർ ഇന്ത്യ സാറ്റ്സ്) എയർ ഇന്ത്യയ്ക്കുള്ള 50% ഓഹരിയുമാണു ടാറ്റയ്ക്കു ലഭിക്കുക. .

Tags