അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി എയര്‍ടെല്‍

google news
Airtel with unlimited 5G data offer
കൊച്ചി: ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്രാരംഭ ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള എല്ലാ പ്ലാനുകളിലേയും ഡാറ്റാ ഉപയോഗ പരിധി നീക്കി. ഇനി ഡാറ്റ തീരുമെന്ന ആശങ്കയില്ലാതെ ഉപയോക്താക്കള്‍ക്ക് അതിവേഗ 5ജി പ്ലസ് സേവനങ്ങള്‍ ഉപയോഗിക്കാം. എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും 239 രൂപയും അതിനു മുകളിലുമുള്ള ഡാറ്റാ പ്ലാനുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ പ്രാരംഭ ഓഫര്‍ ലഭിക്കും. എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ ലോഗ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ സ്വന്തമാക്കാം.

Tags