ദിവസങ്ങൾ നീണ്ട ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

google news
gold rate

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,720 രൂപയാണ്.

read more സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,465 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നലത്തെ സ്വർണവില.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,640 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്.

chungath

ആഗോളതലത്തിൽ സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത് ഉയർച്ചയിലാണ്. ട്രോയ് ഔൺസിന് 1.37 ഡോളർ ഉയർന്ന് 1,913.83 നിലവാരത്തിലാണ് സ്വർണവില. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 76.20 രൂപയാണ് വില നിലവാരം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം