അദാനി ഗ്രൂപ്പിനെതിരെ ലേഖനം; മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി

google news
gh

Manappuram ad

ദില്ലി: അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായരടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു.

ഇവരുടെ അറസ്റ്റ് താത്കാലം പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണമാണ് കോടതി നല്‍കിയത്. ഗുജറാത്ത് പൊലീസ് എടുത്ത കേസിലാണ് സുപ്രീം കോടതി ഇടപെടലുണ്ടായത്.

ഒസിസിആര്‍പി ( ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് പൊലീസ് മാധ്യമ പ്രവര്‍ത്തകന്‍ രവി നായരടക്കമുള്ളവക്കെതിരെ കേസ് എടുത്തത്. അദാനി കമ്പനികളുടെ വിദേശനിക്ഷേപം സംബന്ധിച്ചായിരുന്നു ലേഖനം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags