എടിഎം സർവീസ് ചാർജ്ജുകൾ ഉയരും

atm

ന്യൂഡൽഹി: നിശ്ചിത സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ തവണയും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ്ജ് ഉയരും. ബാലൻസ് തിരയുന്നതിന് അടക്കമുള്ള ചാർജ്ജ് കൂട്ടാൻ ബാങ്കുകൾക്ക് റിസേർവ് ബാങ്ക് അനുമതി നൽകി.

നിലവിൽ സ്വന്തം ബാങ്കുകളുടെ എടിഎം അഞ്ചു തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്ന് തവണ ഉപയോഗിക്കാം. നിലവിൽ ഓരോ മാസമുള്ള സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ തവണയും പണം പിൻവലിക്കുന്നതിന് 20 രൂപ സർവീസ് ചാർജ്ജ് ആയി ഈടാക്കും.

ഇത് 21 രൂപയായി വർധിപ്പിച്ചു. ജിഎസ് ടി അടക്കം ഇത് 24.78 രൂപയാകും. അടുത്ത വർഷം മുതൽ ഇത് നിലവിൽ വരും.ഉയർന്ന ഇന്റർ ചെഞ്ച ചാർജ്ജും എടിഎം പ്രാവർത്തിക ചിലവും കണക്കിലെടുത്താണ് വർധന.

ഏത് എടിഎമ്മിൽ നിന്നും അക്കൗണ്ട് ഉടമകൾക്ക് പണം പിൻവലിക്കാം. ബാലൻസും തിരയാം. എന്നാൽ സ്വന്തം ബാങ്കിന്റെ അല്ലാതെ എടിഎം ഉപയോഗിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ബാങ്ക് എടിഎം ബാങ്ക് ഉടമയായ ബാങ്കിന് ചാർജ്ജ് നൽകണം. ഇതാണ് ഇന്റർചേഞ്ച ഫീസ്.