ബൈജൂസിൽ നിന്ന് ഓഡിറ്ററും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചതായി റിപ്പോർട്ട്

google news
byjus

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ സ്ഥാപകൻ സാക്ഷാൽ മാർക്ക് സക്കർബർഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാർട്ടപ്പണ് ബൈജൂസ്. ഇതിന്റെ സ്ഥാപകൻ മലയാളിയായ ബൈജു രവീന്ദ്രനാണ്. എന്നാൽ ഇപ്പോൾ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്റ് സെല്‍സ് രാജിവെച്ചതായിട്ടാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. 2022 മാര്‍ച്ചിലും 2021 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് റിപ്പോർട്ട്.

Read More:ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്‍റെ ശബ്ദം കേട്ടു; യു.എസ് നാവികസേന

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു ആശയവിനിമയവും ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഡിലോയിറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിലോയിറ്റ് ഒഴിഞ്ഞ സ്ഥാനത്ത് പുതിയ ഓഡിറ്ററെ ബൈജൂസ് നിയമിച്ചു. ബിഡിഒ (എംഎസ്‌കെഎ ആന്റ് അസോസിയേറ്റ്സ്) ആണ് പുതിയ ഓഡിറ്റര്‍. 2022 മുതല്‍ അഞ്ചുവര്‍ഷത്തെ ഓഡിറ്റ് ഇവര്‍ നിര്‍വഹിക്കുമെന്ന് ബൈജൂസ് വ്യക്തമാക്കി. ബൈജൂസിന്റെ മൂന്ന് ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


പീക്ക് എക്സ്വി പാര്‍ട്ണേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജി വി രവിശങ്കര്‍, വിവിയന്‍ വു (ചാന്‍ സക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്), റസല്‍ ഡ്രെയിന്‍ സെന്‍സ്റ്റോക്ക് (പ്രോസസ്)എന്നിവര്‍ രാജിവെച്ചതായാണ് വിവരം. എന്നാല്‍ രാജി ബൈജൂസ് വക്താവ് നിഷേധിച്ചു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകളെന്നും ബൈജൂസ് കമ്പനി പ്രതികരിക്കുകയുണ്ടായി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags