ആക്സിസ് ബാങ്ക് സ്വിഫ്റ്റ് ഇന്ത്യയുമായി ചേര്‍ന്ന് ഇ-ബാങ്ക് ഗ്യാരണ്ടി സംവിധാനം ലഭ്യമാക്കി

google news
XIS

കൊച്ചി:  ആക്സിസ് ബാങ്ക്  പൂര്ണമായും ഡിജിറ്റല്‍ ആയ ബാങ്ക് ഗ്യാരണ്ടി സംവിധാനത്തിനു തുടക്കം കുറിച്ചുസ്വിഫ്റ്റ് ഇന്ത്യയുമായി ചേര്ന്നാണ്  മേഖലയിലെ ഇത്തരത്തിലെ ആദ്യ പദ്ധതിയായ ബാങ്ക് ഗ്യാരണ്ടി നടപ്പാക്കുന്നത് സംവിധാനം ആദ്യമായി പ്രയോജനപ്പെടുത്തുന്ന കോര്പറേറ്റ് സ്ഥാപനം ഗെയില്‍ ആണെന്നും ബാങ്ക്  അറിയിച്ചു

 

സുതാര്യവും തടസങ്ങളില്ലാത്തതുമായ ഇടപാടുകളാവും ബാങ്ക് ഗ്യാരണ്ടി വഴി ഉറപ്പാക്കുക ഫിസിക്കല്‍ രേഖകള്‍ നല്കുന്ന പ്രക്രിയകള്‍ അടക്കം ഇല്ലാതാക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലുള്ളതുമാണ് -ബാങ്ക് ഗ്യാരണ്ടി സംവിധാനം.

 

ഡിജിറ്റൈസേഷന്‍ കാര്യക്ഷമത വര്ദ്ധിപ്പിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നുട്രാന്സാക്ഷന്‍ ബാങ്കിംഗിലെ മുന്നിര ഡിജിറ്റല്‍ സംരംഭങ്ങളില്‍ ആക്സിസ് ബാങ്ക് എല്ലായ്പ്പോഴും മുന്പന്തിയിലാണ്സേവനങ്ങള്‍ ലളിതമാക്കുന്നതിനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും സ്വിഫ്റ്റ് ഇന്ത്യയുടെ ശൃംഖല പ്രയോജനപ്പെടുത്തി  സേവനങ്ങള്‍ നല്കുന്നതിനു തുടക്കം കുറിക്കാനായതില്‍ സന്തോഷമുണ്ടെന്നും  ആക്സിസ് ബാങ്ക് ഹോള്സെയില്‍ ബാങ്കിങ് പ്രൊഡക്ട്സ് വിഭാഗം മേധാവിയും പ്രസിഡന്റുമായ വിവേക് ഗുപ്ത പറഞ്ഞു

 

ആക്സിസ് ബാങ്കുമായും ഗെയിലുമായും ചേര്ന്നു പ്രവര്ത്തിക്കുന്നതില്‍ തങ്ങള്ക്ക് ആഹ്ലാദമുണ്ടെന്ന് സിഫ്റ്റ് ഇന്ത്യ സിഇഒ കിരണ്‍ ഷെട്ടി പറഞ്ഞു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags