ബാങ്ക് ഓഫ് ബറോഡ പ്രവാസി ഉപഭോക്താക്കള്‍ക്കായി പ്രത്യേക എന്‍ആര്‍ഐ സെല്‍ ആരംഭിച്ചു

bank of baroda
 കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി ഉപഭോക്താക്കള്‍ക്കായി പ്രത്യേക എന്‍ആര്‍ഐ സെല്‍ ആരംഭിച്ചു.   പ്രസ്തുത എന്‍ആര്‍ഐ സെല്ലിന്റെ ഉത്ഘാടനം  എറണാകുളം സോണല്‍ ഹെഡ് ശ്രീ കെ വെങ്കടേശന്‍ ബാങ്ക് ഓഫ് ബറോഡയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചില്‍ നിര്‍വഹിച്ചു. തൃശൂര്‍ റീജിയന്‍ മേധാവി ശ്രീ ജി ഗോപകുമാര്‍, ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ ശ്രീ ടോണി എം വെമ്പിള്ളി, ചീഫ് മാനേജര്‍ ശ്രീ ടി വി രവി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഏറ്റവും കൂടുതല്‍ വിദേശ ശാഖകളുള്ള ബാങ്ക് ഓഫ് ബറോഡയുടെ കേരളത്തിലെ എന്‍ആര്‍ഐ സെല്‍ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നു ജനറല്‍ മാനേജര്‍ ശ്രീ കെ വെങ്കടേശന്‍ അഭിപ്രായപ്പെട്ടു.  പ്രവാസി മലയാളികള്‍ക്ക് എല്ലാവിധ നൂതന ബാങ്കിങ് സേവനങ്ങളും ഉറപ്പാക്കുന്നത് കൂടാതെ അവരുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി ഡോര്‍ സ്റ്റെപ് ബാങ്കിങ് അടക്കമുള്ള ബാങ്കിങ് സേവനങ്ങളും എന്‍ആര്‍ഐസെല്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി  nricell.thrissur@bankofbaroda.co.in, 9809873000  ബന്ധപ്പെടാവുന്നതാണ്