ബ്ലോക്ക്ചെയിൻ സ്റ്റാർട്ടപ്പ് കിംഗ്സ്പിൻ ടെക്നോളജി സർവീസസ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു

google news
tt
കൊച്ചി'; യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക് ചെയിൻ സ്റ്റാർട്ട് അപ്പ് കിംഗ്‌സ്പിന്‍ ടെക്‌നോളജി സർവീസസ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു .മലയാളികൾ നയിക്കുന്ന കമ്പനി കൊച്ചിയിലാണ് രാജ്യത്തെ ആദ്യ കേന്ദ്രം തുടങ്ങുന്നത്. ബ്ലോക്ക് ചെയ്ൻ ‍ഡെവലപ്മെന്റ് ടീം വിപുലീകരിക്കാനും ഡാറ്റ സയൻസ്, ഐഒടി പോലെയുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സഹായിക്കുന്ന ഓഫ് ഷോർ ഡെലിവറി സെന്റർ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലൊരു ഓഫ് ഷോർ വികസന കേന്ദ്രം കേരളത്തിൽ തുടങ്ങുന്ന ആദ്യ യുഎഇ ആസ്ഥാനമായ കമ്പനിയാകും കിംഗ്‌സ്പിന്‍. പ്രത്യകിച്ച് നേതൃനിരയിൽ മലയാളികളുള്ള ഒരു  സംരംഭം.

കൊച്ചി സ്മാർട്ട് സിറ്റിയിലാണ് ഓഫീസ് പ്രവർത്തിക്കുക. സ്റ്റാർട്ട് അപ്പ് ഇന്ത്യയുടേയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരമുള്ള കമ്പനിയാണ് കിംഗ്സ്പിൻ.  പരിസ്ഥിതി, സുസ്ഥിരത ഗുണനിലവാരം, റിയൽ എസ്റ്റേറ്റ്, ഉപഭോക്തൃ വിശ്വസ്തത തുടങ്ങിയ മേഖലകളിൽ ബ്ലോക്ക് ചെയ്നും അതിനോടനുബന്ധിച്ച അസറ്റ് ടോക്കണൈസേഷൻ ആശയവും പ്രായോഗികമായി നടപ്പിലാക്കാനാണ് കിംഗ്സ്പിൻ ശ്രമിക്കുന്നത്.

യുഎസിലെ വയോമിംഗിൽ ഒരു കേന്ദ്രം തുറക്കാനുള്ള ആലോചനകൾ അണിയറയിൽ ഉണ്ടെന്നിരിക്കെ  ഏഞ്ചൽ ഫണ്ടഡ് സ്റ്റാർട്ടപ്പായ കമ്പനി സിലിക്കൺ വാലി ടെക്നോളജി അപ് ഗ്രേഡുകൾ കൊണ്ടുവരാനും അതിനനുസൃതമായി ഏറ്റവും പുതിയ സാങ്കേതിക രീതികൾ സ്വീകരിക്കാനുമാണ് പദ്ധതിയിടുന്നത്. 

ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം കിംഗ്സ്പിനിന്റെ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്ലോക്ക് ചെയ്ൻ സാങ്കേതിക വിദ്യ  സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന രീതിയൽ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കമ്പനി സിഇഒ ആസിഫ് അലി പറഞ്ഞു. റിയൽ എസ്റ്റേറ്റ് രേഖകൾ ഡിജിറ്റലായി സംരക്ഷിക്കുക പോലെയുള്ള വ്യാപാര ഇടപാടുകൾക്ക് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗം ഏറെ ഫലപ്രദമാണ്.

ഇത് യാഥാർത്ഥ്യമാക്കാൻ സർക്കാരിന്റെ പച്ചക്കൊടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ ബ്ലോക്ക് ചെയിനിനോട് ഇന്ത്യയിൽ പൊതുവേ വിമുഖത കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആ സമീപനം മാറുകയും കൂടുതൽ ആളുകൾ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കിംഗ്സ്പിനിനെ സംബന്ധിച്ച് ഏറ്റവും മികച്ച ഉപഭോക്തൃ അടിത്തറയുള്ളത് യുഎഇയിലും യുഎസ്സിലുമാണെന്നും ആസിഫ് അലി വ്യക്തമാക്കി.
 

Tags