ക​ത്തി​ക്ക​യ​റി ഇ​ന്ധ​ന വി​ല; ഡീസല്‍ വില നൂറിലേക്ക്

g
 

കൊ​ച്ചി: ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 106 കടന്നു. ഡീസൽ വില 99.47 രൂപ.

കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 60 പൈസയായി. ഡീസലിന് 97 രൂപ 85 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 104 രൂപ 15 പൈസയും ഡീസലിന് 97 രൂപ 57 പൈസയും വർധിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

അ​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലെ​ത്തി. അ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല കൂ​ടു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.