ബിസിനസ്സ് ഇൻസൈറ്റിൻ്റെ വനിതാ സംരംഭക പുരസ്കാരം കെ. എൻ. പ്രീതിക്ക്

google news
B

 തിരുവനന്തപുരം: ബിസിനസ്സ് ഇന്‍സൈറ്റ് മാഗസിന്റെ വനിതാ സംരംഭക പുരസ്‌കാരം സ്വാമി കൊറഗജ്ജ ക്യാംഫർ ആൻ്റ് അഗർബത്തീസ് ഫൗണ്ടറും കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനിയുമായ കെ എൻ പ്രീതിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്‌കാരം സമ്മാനിച്ചു.

നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് പി രാജ് എന്നിവര്‍ സംബന്ധിച്ചു.

Read also.....തൊഴുത്തിൽ നിന്ന് അഴിഞ്ഞുപോയി; പശുവിനെ പിടിക്കുന്നതിനിടയില്‍ ഓലിയിൽ വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തെയ്യങ്ങളുടെ നാടായ തൻ്റെ ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ ഉൾപ്പടെ കര്‍പ്പൂരത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് സ്വാമി കൊറഗജ്ജ എന്ന പേരില്‍ ഉത്പന്നങ്ങള്‍ നിർമിച്ച് വിപണിയിലേക്കിറങ്ങിയതെന്ന് പ്രീതി പറയുന്നു. പൂജയ്ക്ക് ആവശ്യമായ ഭസ്മം, കുങ്കുമം, കളഭം എന്നിവയും നിർമിച്ച് വിതരണം ചെയ്യുന്നുണ്ട്. സാമ്പ്രാണിയും ശുദ്ധമായ വിളക്കെണ്ണയും നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയാണ് തൻ്റെ അടുത്ത ലക്ഷ്യമെന്നും പ്രീതി കൂട്ടിച്ചേർത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം