ആമസോണിന് 200 കോടി പിഴ; ഫ്യൂച്വർ കൂപ്പൺസുമായുള്ള കരാർ സിസിഐ റദ്ദാക്കി

google news
amazon
 

ആമസോണ്‍- ഫ്യൂച്ചര്‍ ഇടപാട് സസ്‌പെന്‍ഡ് ചെയ്ത് കാംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ). 200 കോടി രൂപ പിഴയും സിസിഐ ചുമത്തിയിട്ടുണ്ട്. റെഗുലേറ്ററി അനുമതി തേടുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതികള്‍ പരിശോധിച്ചാണ് നടപടി. അതുവരെ അതിനുള്ള അംഗീകാരം താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്നും സിസിഐ വ്യക്തമാക്കി.

57 പേജുള്ള ഉത്തരവിൽ, ഇന്ത്യയുടെ ആന്റി ട്രസ്റ്റ് റെഗുലേറ്ററി ബോഡിയായ സിസിഐ പറയുന്നത് ഇങ്ങനെ- '2019 കരാറിന്റെ "യഥാർത്ഥ ലക്ഷ്യവും വിശദാംശങ്ങളും" ആമസോൺ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്തു.' കരാർ വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് CCI പറഞ്ഞു. അതുവരെ അതിനുള്ള അംഗീകാരം താൽക്കാലികമായി മാറ്റിവെക്കുന്നുവെന്നും സിസിഐ വ്യക്തമാക്കി.

ഫ്യൂച്ചർ കൂപ്പൺസും കോൺഫെർഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സും നൽകിയ പരാതിയിലാണ് നടപടി.

നേരത്തെ തന്നെ ക്ലിയറൻസ് ലഭിച്ച കരാർ റദ്ദാക്കാൻ കോമ്പറ്റീഷൻ കമ്മീഷന് അധികാരമില്ലെന്ന് നേരത്തെ ആമസോൺ വാദിച്ചിരുന്നു. എന്നാൽ അങ്ങനെയെങ്കിൽ കമീഷന്റെ നടപടികളിൽ പങ്കെടുത്തത് എന്തിനായിരുന്നുവെന്ന് കോൺഫെർഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഡിസംബർ പതിനഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയിൽ ചോദിച്ചു. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിന് ആമസോൺ ഇന്ത്യയിലെ ഉദ്യോഗസ്ഥനായ രാകേഷ് ബക്ഷി അയച്ച ഇ- മെയിലിന്റെ ഉള്ളടക്കവും ഇവർ പുറത്തു വിട്ടു.


ഫ്യൂച്ചർ ഗ്രൂപ് തങ്ങളുടെ ആസ്തികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നല്കാൻ തീരുമാനിച്ചതിന് ശേഷം രാജ്യത്തെ കോടതികളിൽ ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിൽ നിയമപോരാട്ടങ്ങൾ തുടരവെയാണ് കോമ്പറ്റീഷൻ കമ്മീഷന്റെ നടപടി.

Tags