സിമന്റ് കമ്പനികൾ മുന്നേറ്റത്തിനുള്ള പടയൊരുക്കം 3 മാസത്തിനുള്ളില്‍ 15% ലാഭം

google news
acc cement
ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്ബനികളിലൊന്നാണ് എസിസി ലിമിറ്റഡ്. മുംബൈയാണ് ആസ്ഥാനം. 1936-ല്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുണ്ടായിരുന്ന 11 സിമന്റ് കമ്ബനികള്‍ സംയോജിപ്പിച്ചാണ് അസോസിയേറ്റഡ് സിമന്റ് കമ്ബനീസ് എന്ന പേരില്‍ കമ്ബനിക്ക് തുടക്കമിട്ടത്.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സൗത്ത് അമേരിക്ക തുടങ്ങിയ ഭൂപ്രദേശങ്ങളിലെ നിരവധി സിമന്റ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും പദ്ധതി നടത്തിപ്പിനും കമ്ബനിയുടെ വൈദഗ്ധ്യം ഉപയോഗിക്കപ്പെടുന്നു. മാതൃകാപരമായ പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികള്‍ക്കും കമ്ബനി തുടക്കം കുറിച്ചിട്ട്്. നിലവില്‍ സ്വിസ് ബഹുരാഷ്ട്ര കമ്ബനിയായ ഹോള്‍സിം ഗ്രൂപ്പിന്റെ ഉപകമ്ബനിയാണ. 2006-ലാണ് എസിസി ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തത്.

നിര്‍ണായകമായ നിലവാരങ്ങള്‍ ഭേദിച്ച്‌ എല്ലാ വിഭാഗം ഓഹരികളും പങ്കെടുത്ത റാലി വരും ദിവസങ്ങളിലും തുടര്‍ മുന്നേറ്റമുണ്ടാകാമെന്ന ശക്തമായ സൂചനകളും നല്‍കുന്നു.ബജറ്റിലുള്ള പ്രതീക്ഷയും ഒമിക്രോണ്‍ അത്രയധികം ഭീഷണിയാവില്ലെന്ന നിഗമനങ്ങളിലുമാണ് ഊ മുന്നേറ്റം. ഇതിനിടെ അടുത്ത മൂന്ന് മാസക്കാലയളവിലേക്ക് 15 ശതമാനം വരെ നേട്ടം ലഭിക്കാവുന്ന നിക്ഷേപ നിര്‍ദേശവുമായി ബ്രോക്കറേജ് സ്ഥാപനം എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് കമ്ബനിയില്‍ 54 ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്. പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ പ്ലഡ്ജ് (ഈട് നല്‍കുക) ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനത്തോളവും കമ്ബനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്.

സിമന്റ് വിഭാഗം ഓഹരികളുടെ മൊത്തത്തിലുള്ള പിഇ റേഷ്യോ 39.98 ആണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 40 ശതമാനത്തോളം നേട്ടം ഓഹരി ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ആഴ്ചയ്ക്കിടെ ഓഹരി വിലയില്‍ അഞ്ച് ശതമാനത്തോളം നേട്ടവും ഉണ്ടായിട്ടുണ്ട്.വിവിധ ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Tags