കേന്ദ്രബജറ്റ്; 3 മാസത്തില്‍ 17% ലാഭം;ഫെര്‍ട്ടിലൈസര്‍ സ്റ്റോക്ക് ആവശ്യമോ ?

google news
bussiness
ആഗോള സൂചനകള്‍ ദുര്‍ബലമാണെങ്കിലും ആഭ്യന്തര വിപണികള്‍ കുതിപ്പിന്റെ പാതയിലേക്ക് ചുവടുമാറ്റി. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. താമസിയാതെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റും അവതരിപ്പിക്കപ്പെടും.രണ്ടു മാസത്തോളം നീണ്ടുനിന്ന തിരുത്തലുകള്‍ക്ക് ശേഷം വിപണി വീണ്ടും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരച്ചെത്തിക്കഴിഞ്ഞു.

 ഇതോടെ സമീപ ഭാവിയിലേക്കുള്ള ആഭ്യന്തര വിപണികളുടെ ഭാഗധേയം നിര്‍ണയിക്കപ്പെടും. ഇതിനിടെ മൂന്ന് മാസകലായളവിലേക്ക് 17 ശതമാനം നേട്ടം നല്‍കാവുന്ന ഒരു രാസവള നിര്‍മാണ കമ്പനിയില്‍ ഹ്രസ്വകാല നിക്ഷേപം നിര്‍ദേശിച്ച്‌ ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസും രംഗത്തെത്തി.കാര്‍ഷിക വ്യാപാരത്തിലും ചെറിയ ഉരുളക്കിഴങ്ങിന്റെ വിത്തുകളുടെ വിതരണം, സോഫ്‌റ്റ്വെയര്‍, നൂല്‍ ഉത്പാദനം എന്നീ മേഖലകളിലും കമ്ബനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. 

1985-ല്‍ രാജസ്ഥാനിലെ കോട്ടയിലാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെ് തുടക്കം. കോട്ടയില്‍ തന്നെയാണ് നിര്‍മാണ ശാലയും പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത ബിസിനസ് സംരംഭകരായ കെകെ ബിര്‍ള ഗ്രൂപ്പിന് കീഴിലാണ് കമ്ബനി പ്രവര്‍ത്തിക്കുന്നത്. 2017-ല്‍ ഷിപ്പിങ് ബിസിനസില്‍ നിന്നും 2015-ല്‍ ടെക്‌സ്റ്റൈല്‍ ബിസിനസില്‍ നിന്നും കമ്ബനി പിന്മാറിയിരുന്നു.

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്ബനിയുടെ സംയോജിത വരുമാനം 4,495.93 കോടി രൂപയാണ്. ഇത് മുന്‍ പാദത്തേക്കാള്‍ 26.75 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. ഇതേകാലയളവിലെ കമ്ബനിയുടെ അറ്റാദായം 425.38 കോടി രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചു. ഇതോടെ ഒരു വര്‍ഷ കാലയളവില്‍ 80 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎപ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്.ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Tags