കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​ നി​​​കു​​​തി ബോ​​​ര്‍​​​ഡ് റി​​​പ്പോ​​​ര്‍​​​ട്ടു​​​കൾ ഫയൽ ചെയ്യാനുള്ള സമയ പരിധി നീട്ടി

google news
tax return

കോവിഡിന്‍റെ അ​​​തി​​​പ്ര​​​സ​​​രം, ഡി​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റി​​​ലെ സോ​ഫ്റ്റ്‌​വേ​ര്‍ ത​​​ക​​​രാ​​​ര്‍ എ​ന്നി​വ മൂ​ലം നി​​​കു​​​തി​​​ദാ​​​യ​​​ക​​​ര്‍​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട പ്രഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ര്‍​​​ക്കു​​​മൊ​​​ക്കെ ഉ​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​ നി​​​കു​​​തി ബോ​​​ര്‍​​​ഡ് റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളും റി​​​ട്ടേ​​​ണു​​​ക​​​ളും ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ദീ​​​ര്‍​​​ഘി​​​പ്പി​​​ച്ചു ന​​​ല്‍​​​കി​​​കൊ​​​ണ്ടു 11-01-2022ല്‍ ​​​വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.ഓഡിറ്റിംഗ് റിപ്പോർട്ട് ഫയൽ ടാ​​​ക്സ് ഓ​​​ഡി​​​റ്റിം​​​ഗി​​​ന് വി​​​ധേ​​​യ​​​രാ​​​യി​​​ട്ടു​​​ള്ള നി​​​കു​​​തി​​​ദാ​​​യ​​​ക​​​ര്‍ 2020-21 സാമ്പ​​​ത്തി​​​ക​​​വ​​​ര്‍​​​ഷ​​​ത്തി​​​ലെ ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ള്‍ 2022 ജ​​​നു​​​വ​​​രി 15നുമുൻപ് ഫ​​​യ​​​ല്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ച​​​ട്ടം. പ്ര​​​സ്തു​​​ത തീ​​​യ​​​തി 2022 ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ ദീ​​​ര്‍​​​ഘി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

നി​​​കു​​​തി​​​ദാ​​​യ​​​ക​​​ന് അ​​​ക്കൗ​​​ണ്ടി​​​ലെ വി​​​റ്റു​​​വ​​​ര​​​വ് ഒ​​​രു കോ​​​ടി രൂ​​​പ​​​യോ അ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ലോ ആ​​​ണെ​​​ങ്കി​​​ലും അ​​​നു​​​മാ​​​ന നി​​​കു​​​തി അ​​​ട​​​ച്ചു കോംബൗണ്ട് ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും നി​​​ര്‍​​​ബ​​​ന്ധി​​​ത ഓ​​​ഡി​​​റ്റിം​​​ഗി​​​നു വി​​​ധേ​​​യ​​​രാ​​​കും. പ്രൊ​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍​​​ക്ക് 50 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു പ​​​രി​​​ധി. എ​​​ന്നാ​​​ല്‍ 95 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ര​​​വു​​​ക​​​ളും ചെ​​​ല​​​വു​​​ക​​​ളും ബാ​​​ങ്കി​​​ലൂ​​​ടെ​​​യാ​​​ണെ​​​ങ്കി​​​ല്‍ 2020-21 സാ​​​ന്പ​​​ത്തി​​​ക വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ 10 കോ​​​ടി രൂ​​​പ വ​​​രെ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള​​​വ​​​ര്‍ ക​​​ണ​​​ക്കു​​​ക​​​ള്‍ ഓ​​​ഡി​​​റ്റ് ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. ഇ​​​വ​​​ര്‍​​​ക്കു മൊ​​​ത്ത​​​വ​​​ര​​​വി​​​ന്‍റെ അ​​​ഞ്ചുശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ക്യാ​​​ഷാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​വാ​​​ന്‍ പാ​​​ടി​​​ല്ല.

അ​​​തോ​​​ടൊ​​​പ്പം മൊ​​​ത്തം ചെ​​​ല​​​വു​​​ക​​​ളു​​​ടെ അ​​​ഞ്ചുശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ രൂ​​​പ പണമാ​​​യി ചെ​​​ല​​​വാ​​​ക്കാ​​​നും പാ​​​ടി​​​ല്ല. അ​​​നു​​​മാ​​​ന ​​​നി​​​കു​​​തി അ​​​ട​​​ച്ചു കോംബൗ​​​ണ്ട് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​​​ക്കു വി​​​റ്റു​​​വ​​​ര​​​വി​​​ന്‍റെ പ​​​രി​​​ധി പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യാ​​​ണ്.ടാ​​​ക്സ് ഓ​​​ഡി​​​റ്റിം​​​ഗി​​​ന് വി​​​ധേ​​​യ​​​രാ​​​യി​​​ട്ടു​​​ള്ള നി​​​കു​​​തി​​​ദാ​​​യ​​​ക​​​രും അ​​​വ​​​ര്‍ പ​​​ങ്കു​​​വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ങ്കി​​​ല്‍ അ​​​വ​​​യും അ​​​വ​​​യു​​​ടെ പ​​​ങ്കു​​​കാ​​​രും ക​​​ന്പ​​​നി​​​ക​​​ളും റി​​​ട്ടേ​​​ണു​​​ക​​​ള്‍ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം 2022 ഫെ​​​ബ്രു​​​വ​​​രി 15 ആ​​​യി​​​രു​​​ന്ന​​​ത് മാ​​​ര്‍​​​ച്ച്‌ 15 വ​​​രെ ദീ​​​ര്‍​​​ഘി​​​പ്പി​​​ച്ചു.

Tags