കമ്പനി ഓഹരിയില്‍ 50 ശതമാനത്തോളം നേട്ടം: ഐസിഐസിഐ
Dec 26, 2021, 13:12 IST

പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പ്രഖ്യപനവും ഒമിക്രോണ്‍ ഭീഷണി കാരണം ആഗോള വിപണികളിലെ തകര്‍ച്ചയും ഇവിടെയും പ്രതികൂലമായി സ്വാധീനിക്കുകയായിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയാണ് ആഭ്യന്തര ഓഹരി വിപണികളില്‍ തിരുത്തലിന് ആദ്യം വഴിമരുന്നിട്ടത്.
നിലവില്‍ മിക്ക ഓഹരികളും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ശക്തമായ തിരുത്തലിനു വിധേയമായി ആകര്‍ഷക നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇതിനിടെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്ബനിയുടെ ഓഹരിയില്‍ 50 ശതമാനത്തോളം നേട്ടം ലഭിക്കുമെന്ന റിപ്പോര്‍ട്ടുമായി ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് രംഗത്തെത്തി.