സി.എസ്.ബി ബാങ്കിന് മൂന്നാം ത്രൈമാസത്തില്‍ 148 കോടി രൂപ അറ്റാദായം

google news
സി.എസ്.ബി ബാങ്കിന് മൂന്നാം ത്രൈമാസത്തില്‍ 148 കോടി രൂപ അറ്റാദായം
 

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 148.25 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ 53.05 കോടി രൂപയെ അപേക്ഷിച്ച് 180 ശതമാനം വര്‍ധനവാണിത്. 

2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 87 ശതമാനം വര്‍ധനവോടെ 327.83 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 471.67 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 147.55 കോടി രൂപയാണ്. ബാങ്കിന്‍റെ ആകെ നിക്ഷേപം 7.34 ശതമാനം വര്‍ധിച്ചതായും വായ്പകള്‍ 11.42 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും തിരിച്ചു വരവിന്‍റേതായ വലിയൊരു ത്രൈമാസമായിരുന്നു ഇതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ സി വിആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ഒമിക്രോണിന്‍റേതായ വെല്ലുവിളികളുണ്ടെങ്കിലും എല്ലാ മേഖലകളിലും മെച്ചപ്പെടുത്തലിനായാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags