ഓഹരി മൂല്യവും അന്തരീക്ഷവും ഒരുപോലെ ഇടിഞ്ഞു സി.എസ്.ബി ബാങ്ക് എം.ഡി രാജിവെച്ചു

രാജി സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 31 മുതല്‍ മൂന്ന് ദിവസം സി.എസ്.ബി ബാങ്കിലെ ഓഫിസര്‍മാരും ജീവനക്കാരും മൂന്നാംഘട്ട പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബാങ്ക് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
എന്നാല്‍, ജീവനക്കാരുമായുള്ള നിരന്തര സംഘര്‍ഷം മൂലം ബാങ്കിന്റെ ബിസിനസും ഓഹരി മൂല്യവും താഴേക്ക് പോയതില്‍ ഭൂരിഭാഗം ഓഹരി കൈയാളുന്ന കനേഡിയന്‍ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ ഫാക്സ് അതൃപ്തി അറിയിച്ചതായാണ് വിവരം. ശനിയാഴ്ച ബാങ്കിന്റെ ബോര്‍ഡ് യോഗത്തിലാണ് രാജേന്ദ്രന് രാജി നല്‍കിയത്.രാജി അംഗീകരിച്ച ബോര്‍ഡ് മാര്‍ച്ച് വരെ തുടരാന്‍ രാജേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരക്കാരനെ കണ്ടെത്താന്‍ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.