ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി മാര്‍ച്ച്‌ 15 വരെ നീട്ടി

google news
income tax
 

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച്‌ 15ലേക്ക് നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നികുതി ദായകര്‍ നേരിടുന്ന പ്രതസിന്ധിയും അസൗകര്യങ്ങളും പരിഗണിച്ചാണ് അവസാന തിയ്യതി നീട്ടിയത്.

ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അവസാന തിയ്യതി നീട്ടിയ വിവരം ട്വിറ്ററിലൂടെയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇത്തവണത്തെ ബജറ്റില്‍ സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ പരിധിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

Tags