7,460 കോടിയുടെ ഐപിഒയ്ക്ക് സെബിയില്‍ അപേക്ഷ സമര്‍പ്പിച്ച് ഡല്‍ഹിവറി ലിമിറ്റഡ്

google news
H
കൊച്ചി: സപ്ളൈ ചെയിന്‍ സൊലൂഷന്‍ നല്‍കുന്ന ഡല്‍ഹിവറി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) വഴി 7,460 കോടി രൂപ സമാഹരിക്കും. ഇതിനായുള്ള അപേക്ഷ സെബിയില്‍ സമര്‍പ്പിച്ചു. 5,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും നിലവിലുള്ള 2,460  ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

 

അതിവേഗം വളരുന്ന കമ്പനിയായ ഡല്‍ഹിവറി ലിമിറ്റഡിന്  ഇ-കൊമേഴ്സ്, എസ്എംഇ, ഇ-ടെയ്ലര്‍ തുടങ്ങിയമേഖലകളിലായി 21,342 സജീവ ഇടപാടുകാരുണ്‍ണ്ട്. എഫ്എംസിജി,  കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്, ലൈഫ്സ്റ്റൈല്‍, റീട്ടെയില്‍, ഓട്ടോമോട്ടീവ്, മാനുഫാക്ചറിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലെ കമ്പനികള്‍ക്ക് സ്പ്ലൈ ചെയിന്‍ സൊലൂഷന്‍ നല്‍കിവരുന്നു.

Tags