ഡിസൈനർ ബ്രാൻഡായ എൻക്രസ്റ്റഡ് ഇനി അജിയോയിൽ മാത്രം

google news
ajio

കൊച്ചി/ മുംബൈ: പാശ്ചാത്യ ഡിസൈനർ വസ്ത്ര ശേഖരത്തിന് പേരുകേട്ട,  വിഖ്യാത ഫാഷൻഗുരു ദീപ ചികർമനെയുടെ  ഡിസൈനർ ബ്രാൻഡായ എൻക്രസ്റ്റഡ് ഇനി  അജിയോയിൽ മാത്രം ലഭ്യമാകും . 

ajio

chungath

ഇന്ത്യൻ നെയ്ത്തുക്കാരുടെ കരവിരുതിനൊപ്പം ഫാഷനും ഗ്ലാമറും സമന്വയിപ്പിച്ചുകൊണ്ട്, എൻക്രസ്റ്റഡ് ഇന്ത്യൻ ഫാഷൻ രംഗത്ത് പുതിയ ട്രെൻഡുകൾ അവതരിപ്പിക്കും..മികച്ച തുണിത്തരങ്ങൾ ഉപയോഗിച്ച് മനോഹരമായി രൂപകൽപ്പന ചെയ്‌തതും മികച്ച നെയ്ത്ത്  സവിശേഷതകൾ ഉള്ളതമായ എൻക്രസ്റ്റഡ് ഉയർന്ന മൂല്യമുള്ള അന്തർദേശീയ വസ്ത്ര ബ്രാൻഡാണ്.

ajio

ലോകമെമ്പാടുമുള്ള ഗ്ലോബൽ ഫാഷൻ ഹൗസുകൾക്കായി ഡിസൈനർ  വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവത്തിൽ നിന്നാണ് ദീപ ചികർമനെ തന്റെ സർഗ്ഗാത്മക പ്രതിഭയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 2015ൽ, ആഡംബര ഡിസൈനർ വസ്ത്രങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ദീപയുടെ കാഴ്ചപ്പാടിൽ നിന്നാണ് എൻക്രസ്റ്റഡ് എന്ന ബ്രാൻഡ് പിറന്നത്.  ടോപുകൾ, അടിവസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ എന്നിവയാണ് എൻക്രസ്റ്റഡിലെ പ്രധാന   ഉത്പ്പന്നങ്ങൾ. ഒരു പുതിയ അവധിക്കാല-പ്രചോദിതമായ ശേഖരം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എൻക്രസ്റ്റഡ് ഇപ്പോൾ.

6

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം