ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തിന്റെ ഭാവിയും അവസരങ്ങളും ചര്‍ച്ച ചെയ്ത് 'ഡിജിറ്റല്‍ ഹെല്‍ത്ത് കണക്ട്' സമ്മിറ്റ്

google news
it

കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത് 'ഡിജിറ്റല്‍ ഹെല്‍ത്ത് കണക്ട്'. അര്‍ഥര്‍ ഡി ലിറ്റില്‍ ഇന്ത്യ, ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക് എന്നിവരുമായി ചേര്‍ന്ന് നാറ്റ്ഹെല്‍ത്ത് ഹെല്‍ത്ത്കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ''ഡിജിറ്റല്‍ ഹെല്‍ത്ത് കണക്ട്'' ദ്വിദിന സമ്മിറ്റ് കൊച്ചി ഇന്‍ഫോപാര്‍ക്കിലും തിരുവനന്തപുരം ടെക്നോപാര്‍ക്കിലുമായാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനായി സംഘടിപ്പിട്ട ദ്വിദിന സമ്മിറ്റില്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ പ്രമുഖര്‍, മേഖലയുടെ ഭാവിയും രാജ്യത്തെ ഡിജിറ്റല്‍ സേവന ദാതാക്കളുടെ അവസരങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു. ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ കമ്പനികളുടെ സാധ്യതകള്‍, ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കേസുകള്‍, ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഭാവിയിലേക്കുള്ള സാധ്യതകള്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍; ഹെല്‍ത്ത് കെയര്‍ രംഗത്തിന്റെ ഭാവി രൂപികരിക്കുന്നു എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി.

 

it


ഇന്‍ഫോപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ആദ്യദിനം അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ സി.ഇ.ഒ സുദര്‍ശന്‍ ഭാംരേ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് എക്‌സലന്‍സ് ക്ലസ്റ്റര്‍ ഹെഡ് വൈശാഖ് സീതാറാം, സ്വസ്ത് അലയന്‍സ് സി.ഇ.ഒ ഡോ. അജയ് നായര്‍, ഫിലിപ്‌സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡയറക്ടര്‍ ബ്രജേഷ് കുമാര്‍ സിങ്ങ് എന്നിവര്‍ സംവദിച്ചു. തുടര്‍ന്ന് കോള്‍ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ ഹരി തളപ്പള്ളി, ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഹോം കെയര്‍ ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ ടോം ജോര്‍ജ്, എ.ഡി.എല്‍ പ്രിന്‍സിപ്പല്‍ ഫാബിയന്‍ സെംഫ്, ആക്സിസ് ബാങ്ക് മിഡ് കോര്‍പ്പറേറ്റ് ടീം വൈസ് പ്രസിഡന്റ് ഡെന്നീസ് ജോണ്‍സണ്‍, ലാല്‍ പാത്ത് ലാബ്സ് ലാബ് ഓപ്പറേഷന്‍സ് സബ് സോണല്‍ ഹെഡ് ഡോ. ശരണ്യ മോഹന്‍, അതുല്യ സീനിയര്‍ കെയര്‍ റീജിയണല്‍ മാനേജര്‍ ശ്രീരാജ് നായര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. എ.ഡി.ബി.എം ഇന്റഗ്രേഷന്‍, ഡാറ്റാ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവയുടെ സ്ട്രാറ്റജിയും വെല്ലുവിളികളും ചര്‍ച്ചയായി. 

 


രണ്ടാം ദിനം ടെക്നോപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ സി.ഇ.ഒ സുദര്‍ശന്‍ ഭാംരേ, ഫിലിപ്‌സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഡയറക്ടര്‍ ബ്രജേഷ് കുമാര്‍ സിങ്ങ്, എ.ഡി.എല്‍ മാനേജിങ്ങ് പാര്‍ട്ട്ണര്‍ ബര്‍ണിക് മൈത്ര എന്നിവര്‍ സംവദിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ ആക്സിസ് ബാങ്ക് കൊമേഴ്സ്യല്‍ ബാങ്കിങ്ങ് ടീം വൈസ് പ്രഡിഡന്റ് വി.കെ വിഷ്ണു, ലാല്‍ പാത്ത് ലാബ്സ് ലാബ് ഓപ്പറേഷന്‍സ് സബ് സോണല്‍ ഹെഡ് ഡോ. ശരണ്യ മോഹന്‍ എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. എ.ഡി.എല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ഗൗരവ് ശര്‍മ്മ സെഷന്‍ സംഗ്രഹിച്ച് സംസാരിച്ചു. 


നാറ്റ്‌ഹെല്‍ത്ത് സെക്രട്ടറി ജനറല്‍ സെക്രട്ടറി സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ പരിപാടിയില്‍ അധ്യക്ഷനായി. ഇന്‍ഫോപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും ടെക്നോപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ചടങ്ങിന് സ്വാഗതവും നാറ്റ്‌ഹെല്‍ത്ത് സൗത്ത് ചാപ്റ്റര്‍ റീജിയണല്‍ ലീഡ് ഡോ. പുഷ്പ പ്രസാദ് നന്ദിയും പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags