ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങില്‍ ഡയറക്ടറായി ചുമതലയേറ്റു

google news
uu
കൊച്ചി: ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായി ചുമതലയേറ്റു. കഴിഞ്ഞ പത്ത് വര്‍ഷമായി ആര്‍. കെ. സ്വാമി ബി.ബി.ഡി.ഒ പ്രൈവറ്റ് ലിമിറ്റഡിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ടിച്ചുവരുകയായിരുന്നു.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മാനേജുമെന്റ് കണ്‍സള്‍ട്ടിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സില്‍നിന്നുള്ള (ഐ.സി.എം.സി.ഐ) സര്‍ട്ടിഫൈഡ് മാനേജുമെന്റ് കണ്‍സള്‍ട്ടന്റായ രവീന്ദ്രനാഥ്, മാനേജുമെന്റ്, മാര്‍ക്കറ്റിങ്, ബിസിനസ് കണ്‍സള്‍ട്ടിങ് എന്നീ മേഖലകളില്‍ 18 -ഓളം സര്‍ട്ടിഫിക്കേഷനുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സ്വന്തമാക്കിയ രവീന്ദ്രനാഥ്, നിരവധി ഇന്തോ-യു.എസ് കമ്പനികളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്. ബിസിനസ്-സാമൂഹിക കൂട്ടായ്മകളായ കേരള മാനേജുമെന്റ് അസോസിയേഷന്‍, ഇന്തോ-അമേരിക്കന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്സ്, ഓപ്പറേഷണല്‍ റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ, റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയ കൂട്ടായ്മകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍നിര ബ്രാന്റുകള്‍ക്കായി ദേശീയ അന്താരാഷ്ട്ര നിലവാരത്തില്‍ തന്റെ സേവനം നല്‍കിപ്പോരുന്നു.  

എല്ലാ ബിസിനസ് മേഖലകളിലും മാനേജുമെന്റ് സോല്യൂഷന്‍ സേവനം നല്‍കിവരുന്ന കണ്‍സള്‍ട്ടിങ് ഗ്രൂപ്പായ റോ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിക്ക് പുറമെ ബാംഗളൂര്‍, ചെന്നൈ, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള റോ കണ്‍സള്‍ട്ടിങ് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ചില പ്രധാന വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Tags