ഉദഝ്; രാജ്യത്തെ ആദ്യത്തെ പോര്‍ട്ടബിള്‍ മോളിക്യൂലര്‍ ഹൈഡ്രജന്‍ ഇന്‍ഹേലര്‍, പുറത്തിറക്കി

google news
tt
കൊച്ചി: രാജ്യത്തെ ആദ്യത്തെ മോളിക്യൂലര്‍ ഹൈഡ്രജന്‍ ഇന്‍ഹേലറുമായി ഉദഝ്. പ്രശസ്ത ബോളിവുഡ് താരവും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാഗ്യശ്രീയാണ് മുബൈയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഹലേര്‍ പുറത്തിറക്കിയത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഈ വെല്‍നസ് ഉപകരണം പുതിയ തലമുറക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് ഒരേ സമയം ശ്വസനപ്രക്രിയ നടത്താന്‍ ഉതകുന്ന സാങ്കേതിക വിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്.

ഈ യന്ത്രം ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം തന്റെ ആരോഗ്യനിലയില്‍ ഏറെ പുരോഗതി ഉണ്ടായതായി ഭാഗ്യശ്രീ അറിയിച്ചു. ഏതെങ്കിലും ഒരു ആരോഗ്യപ്രശ്നം പരിഹരിക്കുന്നതിനല്ല, മൊത്തത്തിലുള്ള ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ദിവസവും ഒരു മണിക്കൂര്‍ ഈ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യവര്‍ദ്ധനവിനെ വിവരിക്കാന്‍ ഹോമിയോസ്റ്റാസിസ് എന്ന പദമാണ് ഏറ്റവും അനുയോജ്യമെന്ന് ഭാഗ്യശ്രീ വ്യക്തമാക്കി.
 

ഇന്ന് ഏറ്റവും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന വെല്‍നസ് വ്യവസായത്തിലെ ഏറ്റവും സുപ്രധാന ഘടകങ്ങളില്‍ ഒന്നാണ് മോളിക്യൂലാര്‍ ഹൈഡ്രഡജന്‍. ഒരു പ്രതിരോധ വെല്‍നസ് സംവിധാനം എന്ന നിലയില്‍ അതിന് അവഗണിക്കാനാകാത്ത ഒരു സ്ഥാനമാണ് ഉള്ളത്.  വായുവില്‍ നേരിയ അളവില്‍ കാണപ്പെടുന്ന ഒരു വാതകമാണിത്. ഇതിന് ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നത് ഒരു വലിയ സവിശേഷതയാണ്. കുറഞ്ഞ സാന്ദ്രതയിലാണ് ഇതിനെ ശ്വസിക്കാന്‍ സാധ്യമാക്കുന്നത്.
മോളിക്യൂലാര്‍ ഹൈഡ്രജന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ടെന്ന് 2007 ല്‍ തന്നെ കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. മോളിക്യൂലാര്‍ ഹൈഡ്രജന് മനുഷ്യ ശരീരത്തിലെ സെല്ലുകളിലേക്ക് ശക്തമായി കടന്ന്കയറാനുമുള്ള ശേഷിയുണ്ട്. രക്തത്തിലും മസ്തിഷ്‌ക്കത്തിലും എല്ലാം ഉണ്ടാകുന്ന തടസങ്ങള്‍ നീക്കാനും ഇത് ഏറെ ഫലപ്രദമാണ്.

 

നിലവിലുള്ള ഏറ്റവും ശക്തമായ ആന്റി ഓക്സിഡന്റുകളില്‍ ഒന്നാണ് മോളിക്യൂലാര്‍ ഹൈഡ്രജനെന്ന് ഉദഝിന്റെ നിര്‍മ്മാതാക്കളായ മുംബൈയിലെ സെറീന്‍ എന്‍വയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ.ബാബു സുധാകര്‍ പറഞ്ഞു. ഇത് പതിവായി ശ്വസിക്കുന്നത് പ്രായമായ വ്യക്തികള്‍ക്ക് ഏറെ ഗുണം ചെയ്യും.

ഹൈഡ്രജന്‍ ഇന്‍ഹെലേഷന്റെ പ്രധാന ഗുണങ്ങള്‍ ഇവയാണ്:
 

ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു
 

കോശങ്ങളെ അടിസ്ഥാനപ്പെടുത്തി ആന്റിഓക്സിഡന്റ് ബാലന്‍സ് ചെയ്യുന്നു
 

മികച്ച ചര്‍മ്മ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
 

 അലര്‍ജി, ആസ്ത്മ തുടങ്ങിയവ തടയുന്നു
 

സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നു
 

ഊര്‍ജ്ജ നില പുനഃസ്ഥാപിക്കുന്നു, ശരീര ക്ഷീണം ഇല്ലാതാക്കുന്നു
 

സന്ധികളെയോ ചര്‍മ്മത്തെയോ ബാധിക്കുന്ന രോഗങ്ങള്‍ ലഘൂകരിക്കുന്നു.
 

ആരോഗ്യകരമായി ഭാരം നിയന്ത്രിക്കുന്നു
 

കോശ ആരോഗ്യം പുനരുജ്ജീവിപ്പിക്കുന്നു
 

അരോഗാവസ്ഥ ഉറപ്പാക്കുന്നു
 

മറ്റ് ചികിത്സാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഡോക്ടറുടെ സാന്നിധ്യം ഇല്ലാതെ തന്നെ ഹൈഡ്രജന്‍ ഇന്‍ഹേലര്‍ വീട്ടില്‍ വെച്ച് തന്നെ ഉപയോഗിക്കാവുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉദഝ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഏക വസ്തു ശുദ്ധീകരിച്ച ജലം മാത്രമാണ്.
 

Tags