ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിച്ച്‌ എല്‍ സാല്‍വഡോര്‍

bc

ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിച്ച്‌ എല്‍ സാല്‍വഡോര്‍. ഇതോടെ ലോകത്ത്‌ ക്രിപ്‌റ്റോ കറന്‍സിയെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എല്‍ സാല്‍വഡോര്‍ മാറി. 90 ദിവസത്തിനുള്ളില്‍ പുതിയ നിയമം രാജ്യത്ത്‌ പ്രാബല്യത്തില്‍ വരും. 84 ല്‍ 62 വോട്ടുകള്‍ക്കാണ്‌ രാജ്യത്ത്‌ ബിറ്റ്‌കോയിനെ അംഗീകൃത കറന്‍സിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായതെന്ന്‌ പ്രസിഡന്റ്‌ നായിബ്‌ ബുക്കെലെ ട്വീറ്റ്‌ ചെയ്‌തു.

ഈ തീരുമാനത്തിന് തൊട്ടുപിന്നാലെ ബിറ്റ്‌കോയിന്റെ നിരക്ക് അഞ്ച് ശതമാനം വർധിച്ച് 34,239.17 ഡോളറിലെത്തി. ബുധനാഴ്ചയാണ് നിയമത്തിന്റെ കരട് പ്രസിഡന്റ് നായിബ് ഉക്ലെ വോട്ടിംഗിന് പരിഗണിക്കുന്നതിനായി കോൺഗ്രസിന് അയച്ചത്. തുടർന്ന് വൻഭീരിപക്ഷത്തോടെ നിയമം പാസായി.

ഇതോടെ രാജ്യത്ത് ടാക്‌സ്, അടക്കമുള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിൻ ഉപയോഗിക്കാൻ സാധിക്കും.

ക്രിപ്‌റ്റോ കറന്‍സികളില്‍ അതിവേഗം വളരുന്ന കറന്‍സിയാണ്‌ ബിറ്റ്‌കോയിന്‍. 2013 ഒക്‌ടോബറില്‍ ഒരു യൂണിറ്റിന്‌ 121.34 ഡോളര്‍ മാത്രമുണ്ടായിരുന്ന ബിറ്റകോയിന്റെ മൂല്യം അടുത്തിടെ 46,000 ഡോളര്‍ വരെയെത്തിയിരുന്നു.
ഏപ്രിലിൽ ബിറ്റ്‌കോയിൻ വില 64,829.14 ഡോളറെന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു. പിന്നീട് പകുതിയായി വില ഇടിഞ്ഞു.