വീര്‍ഹെല്‍ത്ത് കെയറിന് ആഫ്രിക്കയിലേക്ക് കയറ്റുമതി ഓര്‍ഡര്‍

google news
Cg
manappuram 1
കൊച്ചി: ആയുര്‍വേദിക്, ഹെര്‍ബല്‍, പേഴ്സനല്‍ കെയര്‍ വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള വീര്‍ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1.36 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു. ഉഗാണ്ടയിലെ വിഷന്‍ ഇംപെക്സ് ലിമിറ്റഡില്‍ നിന്നാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ ലഭിച്ചത്. അടുത്ത മൂന്ന് മാസത്തിനകം ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പൂര്‍ത്തിയാക്കും.
 
Tg
പ്രധാനമായും ഫ്രഷ് അപ് റെഡ് ജെല്‍, വൈഡെന്റ് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകളാണ് വീര്‍ഹെല്‍ത്ത് കെയര്‍ കയറ്റുമതി ചെയ്യുന്നത്. നൂറിലേറെ ഹെര്‍ബല്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക, പേഴ്സനല്‍ കെയര്‍ ഉല്‍പ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. കമ്പനിയുടെ ഇ-കൊമേഴ്സ് ബ്രാന്‍ഡായ ആയുവീറിനും മികച്ച പ്രതികരണാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. മികച്ച വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനി തങ്ങളുടെ മൂലധന ഓഹരി 31 കോടി രൂപയായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. നിലവിലെ ഓഹരി ഉടമകള്‍ക്ക് 1:1 അനുപാതത്തില്‍ 99,99,238 ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നതിനും കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നല്‍കിയിട്ടുണ്ട്.
 
 
 
 
 
 
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം