ഫാക്ടിൻറെ ഓഹരി മൂല്യം 30,000 കോടി രൂപയിലേക്ക് കുതിച്ചതിന് വഴിയൊരുക്കിയത് ആസൂത്രണമികവ്

google news
fact

കൊച്ചി:  രാജ്യത്തെ ഏറ്റവും വലിയ രാസവളം നിർമാണശാലയായ ഫാക്ടിന്റെ ഓഹരി മൂല്യം 30,000 കോടി രൂപയിലേക്കു കുതിച്ചുയരാൻ കാരണങ്ങൾ പലത്. മിനി രത്ന പദവി ഉൾപ്പെടെ എത്തിപ്പിടിക്കാൻ ലക്ഷ്യങ്ങളേറെ. വൻ തകർച്ചയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നിരിക്കുന്നു ഫാക്ട്. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വിറ്റുവരവാണു ഫാക്ട് നേടിയത്. 6,198.15 കോടി രൂപ. പ്രവർത്തന ലാഭം 612.99 കോടി രൂപ.

2021 – 22 ൽ 4,424.80 കോടി രൂപയായിരുന്നു വിറ്റുവരവ്. ദീർഘകാലം ഭീമമായ സാമ്പത്തിക ബാധ്യതകളും പ്രവർത്തനത്തിലെ തിരിച്ചടികളും വലച്ച ചരിത്രത്തിൽ നിന്നാണു ഫാക്ടിന്റെ പുനർജനി. കഴിഞ്ഞ 4 വർഷമായി കമ്പനി ലാഭത്തിലാണ്. കേന്ദ്ര സർക്കാർ 1000 കോടി രൂപ ഗ്രാന്റ് അനുവദിച്ചതും സ്ഥലം വിൽപനയിലൂടെ വലിയ തുക സമാഹരിക്കാൻ കഴിഞ്ഞതും നേട്ടമായി.

fact

Read More:മൊത്തവിപണിയിൽ പലചരക്ക് സാധനങ്ങൾക്ക് കൊല്ലുന്ന വില

രണ്ടു വർഷത്തിനുള്ളിൽ 8,000 കോടി രൂപയുടെ വിറ്റുവരവാണു ലക്ഷ്യം. എംഡി കിഷോർ രുങ്തയുടെ കീഴിൽ വ്യക്തമായ ആസൂത്രണത്തോടെയാണു ഫാക്ടിന്റെ മുന്നേറ്റം. രാസവളം ഉൽപാദനം 10 ലക്ഷം ടണ്ണിൽ നിന്ന് 15 ലക്ഷമായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമ്പലമേട് കൊച്ചിൻ ഡിവിഷനിൽ പുതിയ പ്ലാന്റ് സജ്ജമാക്കുന്നത്. നിർമാണം അടുത്ത വർഷം പൂർത്തിയാകും. പ്രതീക്ഷ വിറ്റുവരവിൽ ചുരുങ്ങിയതു 30 % വർധന. കാപ്രോലാക്ടം പ്ലാന്റി‍ൽ ഉൽപാദനം പുനരാരംഭിക്കാൻ കഴിഞ്ഞതും നേട്ടമായി. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം