ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ ഐപിഒ നവംബര്‍ 22 മുതല്

google news
Gj

chungath new advt

കൊച്ചി: ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും, പ്രമോട്ടറുടെയും നിലവിലുള്ള നിക്ഷേപകരുടെയും 35,161,723 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 
10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 133 മുതല്‍ 140 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 107 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരി ഒന്നിന് 10 രൂപ ഡിസ്കൗണ്ടില്‍ 10 കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്.
    
    
ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ബിഎന്‍പി പാരിബാസ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു