ഇന്ന് മുതൽ സന്നദ്ധ സേന പ്രവർത്തകർക്ക് മെട്രോയിൽ പകുതി ചാർജ് മതി

google news
metro
കൊ​​​ച്ചി:  സ്‌​​​കൗ​​​ട്ട് ആ​​​ന്‍​ഡ് ഗൈ​​​ഡ്സ്, സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ്, എ​​​ന്‍​സി​​സി, നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍​വീ​​​സ് സ്‌​​​കീം വോ​​​ള​​​ണ്ടി​​യേ​​​ഴ്സ് എന്നീ സ​​​ന്ന​​​ദ്ധ​​​സേ​​​നാ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ർക്ക്  കൊ​​​ച്ചി മെ​​​ട്രോ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ല്‍ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​ന്നു മു​​​ത​​​ല്‍ സാ​​​ധാ​​​ര​​​ണ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ന്‍റെ പ​​​കു​​​തി ന​​​ല്‍​കി​​​യാ​​​ല്‍ മ​​​തി. നി​​​ര​​​ക്ക് ഇ​​​ള​​​വ് ല​​​ഭി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ല്‍ കാ​​ണി​​ക്ക​​ണമെന്ന് കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

Tags