രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി

petrol

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഈ മാസത്തില്‍ 17ാം തവണയാണ് വില കൂടുന്നത്. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിച്ചത്. കൊറോണ കാലഘട്ടത്തില്‍ തന്നെ പെട്രോൾ വില കൂടിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു . 

30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.