രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

FXD

തി​രു​വ​ന​ന്ത​പു​രം: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു.പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.പുതിയ നിരക്കനുസരിച്ച് പെട്രോളിന് തിരുവനന്തപുരത്ത് 102.89, കോഴിക്കോട് 101.46 കൊച്ചിയില്‍ 101.01 രൂപ എന്നിങ്ങനെയാണ് വില.

ഡീസലിന് തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയില്‍ 94.71 ഉം കോഴിക്കോട് 95.16 രൂപയുമാണ് ഇന്നത്തെ വില.അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.