രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

google news
s

 കൊച്ചി;  രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 97 രൂപ 66 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 103.14 രൂപയും, ഡീസൽ ലിറ്ററിന് 96.51 രൂപയുമായി. പെട്രോളിന് 102.57 രൂപയും ഡീസലിന് 95.72 രൂപയുമാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ ദിവസം ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്.

Tags