ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്; മു​ന്ന​റി​യി​പ്പു​മാ​യി ലോ​ക​ബാ​ങ്ക്

google news
 World Bank
 

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന് ലോ​ക ബാ​ങ്കിന്‍റെ മുന്നറിയിപ്പ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്കും ഇ​ന്ധ​ന​ത്തി​നും വ​ള​ത്തി​നും വി​ല കു​തി​ച്ചു​ക​യ​റു​ന്ന​ത് ആ​ഗോ​ള മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ലോ​ക ബാ​ങ്ക് മേ​ധാ​വി ഡേ​വി​ഡ് മാ​ല്‍​പാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.


യൂ​റോ​പ്പി​ല്‍ ജ​ര്‍​മ്മ​നി ഉ​ള്‍​പ്പെ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഊ​ര്‍​ജ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. വ​ലി​യ സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളെ​പ്പോ​ലും ഇ​ന്ധ​ന​ത്തി​ന് വി​ല ഉ​യ​രു​ന്ന​ത് സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും ഊ​ര്‍​ജ​ത്തി​ന്‍റെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ​യും ക്ഷാ​മം വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളേ​യും വ​ല​യ്ക്കു​ന്നു​ണ്ടെ​ന്നും ലോ​ക ബാ​ങ്ക് ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ മാ​സം ലോ​ക ബാ​ങ്ക് ഈ ​വ​ര്‍​ഷ​ത്തെ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ചാ പ്ര​വ​ച​നം 3.2 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ തു​ട​രു​ന്ന ലോ​ക്ക്ഡൗ​ണും റ​ഷ്യ​യു​ടെ യു​ക്രൈ​ന്‍ അ​ധി​നി​വേ​ശ​വും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ലോ​ക ബാ​ങ്ക് മേ​ധാ​വി വി​ല​യി​രു​ത്തി.


ലോ​ക ബാ​ങ്കി​ന് മു​ന്നി​ലു​ള്ള ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത് കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വ് തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ്. ചൈ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ലോ​ക്ക്ഡൗ​ണു​ക​ള്‍ മാ​ന്ദ്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. റ​ഷ്യ​യെ ഇ​ന്ധ​ന​ത്തി​നാ​യി പൂ​ര്‍​ണ​മാ​യും ആ​ശ്ര​യി​ച്ച യൂ​റോ​പ്പ്, അ​ധി​നി​വേ​ശ​വും അ​തേ​തു​ട​ര്‍​ന്നു​ള്ള ഉ​പ​രോ​ധ​വും മൂ​ലം സ​മ്മ​ര്‍​ദ​ത്തി​ലാ​ണെ​ന്നും ഡേ​വി​ഡ് മാ​ല്‍​പാ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags