സേഫ് ഡെപോസിറ്റ് ലോക്കറുകളുമായി ഗോദ്റെജ് ഇന്റലി-അക്സസ്

ff
കൊച്ചി: ബാങ്കിങ് സ്ഥാപനങ്ങള്‍ക്കിടയില്‍ മാറ്റങ്ങള്‍ക്കു വഴി തുറന്നു  കൊണ്ട് ഗോദ്റെജ് ആന്റ് ബോയ്സ് പുതു തലമുറാ ലോക്കര്‍ സംവിധാനമായ ഗോദ്റെജ് ഇന്റലി-അക്സസ് അവതരിപ്പിച്ചു.  സേഫ് ഡെപോസിറ്റ് ലോക്കറുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിപ്പിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഈ അത്യാധുനിക സാങ്കേതികവിദ്യാ സുരക്ഷാ സംവിധാനം പുറത്തിറക്കിയത്.  

സംയോജിത ഇന്റലിജന്റ് ഓട്ടോമേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലളിതമായ അനുഭവങ്ങളും സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തിലുള്ള പ്രക്രിയകളും ഇതു ലഭ്യമാക്കും.  താക്കോല്‍ ഇല്ലാതെ പ്രവേശനം, തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍, മാനുഷിക ഇടപെടലുകള്‍ കുറക്കല്‍ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.  ബയോ സിഗ്‌നേചര്‍ വിലയിരുത്താനായി വിരലടയാളം പരിശോധിക്കല്‍, യഥാര്‍ത്ഥ ഉപഭോക്താവിനെ ഇന്ററാക്ടീവ് നെറ്റ് വര്‍ക്കിങ് വഴി അംഗീകരിക്കല്‍, സുരക്ഷിതമായ തല്‍സമയ താക്കാല്‍ രഹിത പ്രവേശനം, ബയോമെട്രിക് രീതിയിലോ സ്മാര്‍ട്ട് കാര്‍ഡ് വഴിയോ ലളിതമായി തുറക്കാനുള്ള സൗകര്യം തുടങ്ങിയവയും ഇതിന്റെ മുഖ്യ സവിശേഷതകളാണ്.  

സെക്യൂര്‍ സ്പെയ്സസ് കോണ്‍ക്ലേവിലാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഭാവിയിലെ ബാങ്കിങിന് ഉറപ്പു നല്‍കുന്നതെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് വിപണന വിഭാഗം ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ പുഷ്‌കര്‍ ഗോഖ്ലെ പറഞ്ഞു.  രാജ്യമെമ്പാടുമുള്ള പ്രമുഖ ബാങ്കുകള്‍ക്ക് സേഫ്റ്റി ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ്  ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്.  സാങ്കേതികവിദ്യാ പിന്‍ബലത്തോടെ ഗോദ്റെജ് ഇന്റലി-അക്സസ് പോലുള്ള സ്മാര്‍ട്ട് സേഫ്റ്റി ലോക്കറുകള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.