സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്നത്തെ നിരക്ക് അറിയാം

gold rate

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 43040 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയുള്ളത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കൂടി. ഇതോടെ 5380 രൂപയായി വിപണിവില.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 73 രൂപയായിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്