42000 കടന്ന് സ്വര്‍ണവില

gold kerala rate

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് 560 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 42,520 രൂപയായി. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഗ്രാമിന് 75 രൂപയാണ് കൂടിയത്. 5315 രൂപയാണ് ഇന്നത്തെ വിപണിവില.

അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് രണ്ടു രൂപ വര്‍ദ്ധിച്ച് 72 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.