സ്വര്‍ണവില; വിപണിനിരക്ക് അറിയാം..

gold rate
 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. മൂന്ന് ദിവസമായി ഉയര്‍ന്നു നിന്ന വിലയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 41,160 ആയി. അതേസമയം, ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ ഉയര്‍ന്നിരുന്നു.


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് വിപണി വില 5145 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4255 രൂപയാണ്.  

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് വിപണി വില 74 രൂപയായി.  ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍  മാറ്റമില്ല. ഒരു ഗ്രാം  ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.