സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 35,000 കടന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

google news
gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും പവന് 35000 കടന്നു. 35,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച് 34,800ല്‍ പവന്‍ വില എത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില കഴിഞ്ഞദിവസം വീണ്ടും വര്‍ധിച്ചു. ഇന്നലെ താഴ്ന്ന വില വീണ്ടും ഉയരുകയായിരുന്നു.

രൂപയുടെ മൂല്യം കുറയുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
 

Tags