സ്വർണ്ണ വില വീണ്ടും താഴോട്ട്

google news
gold rate
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,120 രൂപ.

സ്വര്‍ണ വില ഇന്നലെ പവന് എണ്‍പതു രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വില താഴുന്ന പ്രവണതയാണ് പ്രകടമാവുന്നത്.ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4515 ആയി.

ഈ മാസം പതിനേഴിനാണ് വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലയില്‍ എത്തിയത്. 36.560 വരെ എത്തിയ വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു.

Tags