തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

google news
gold

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42920 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 25 രൂപ താഴ്ന്ന് 5365 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.

enlite ias final advt

ഇന്നലെ സ്വര്‍ണം പവന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ച്ചയായ നാലുദിവസം കൊണ്ട് സ്വര്‍ണം പവന് 1040 രൂപയാണ് ഇടിഞ്ഞത്. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5720 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് വില 45760 രൂപയുമായിരുന്നു.

also read..റിയാദിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം, ഇനി 10 ദിവസം അക്ഷരോത്സവം

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ കയറ്റിറക്കങ്ങള്‍ വരും ദിവസങ്ങളിലും കേരളത്തിലെ സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads Join ചെയ്യാം

Tags