തുടർച്ചയായി വർധനയുണ്ടായ സ്വർണവിലയിൽ ഇന്ന് ഇടിവ്

gold

കൊച്ചി: തുടർച്ചയായി വർധനയുണ്ടായ സ്വർണവില ഇന്ന് ഇടിഞ്ഞു. പവന്  160  രൂപ കുറഞ്ഞു 36,720 ആയി. ഗ്രാമിന് 20  രൂപ കുറഞ്ഞു 4590  ആയി. തുടർച്ചയായ ആറ്  ദിവസം മാറ്റമില്ലാതെ തുടർന്ന് സ്വർണവില ഇന്നലെയാണ് വർധിച്ചത്.

ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. തുടർന്ന് വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ഏതാനും  ദിവസങ്ങളായി സ്വർണവിലയിൽ മുന്നേറ്റമുണ്ടായിരുന്നു.

കഴിഞ്ഞ വ്യാഴത്തിന് ശേഷം മാറ്റമില്ലാതെ തുടർന്ന് സ്വര്ണവില ഇന്നലെയാണ് വർധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 35,040  ആയിരുന്നു സ്വർണത്തിന്റെ വില. തുടർന്ന് ചാഞ്ചാട്ടം തുടർന്ന് സ്വർണവില വീണ്ടും വർധിക്കുകയായിരുന്നു.