സ്വർണവിലയിൽ ഇന്ന് ഇടിവ്

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴ്ന്നു. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 35,720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. 4465 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 35,800 ആയിരുന്നു സ്വർണവില. ഈ മാസം തുടക്കത്തിൽ 35,200 രൂപയായിരുന്നു സ്വർണവില.