സ്വര്‍ണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം

gold price


സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. ഇന്നലെ 36,200 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളര്‍ കരുത്തുനേടിയതാണ് സ്വര്‍ണവിലയെ ബാധിച്ചത്.