തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു

gold

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. പവന്  160  രൂപ കുറഞ്ഞു 36,560  ആയി. ഗ്രാമിന് 20  രൂപ കുറഞ്ഞു 4570  ആയി. കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറ്റം കാണിച്ച സ്വർണവില കഴിഞ്ഞ ദിവസമാണ് ഇടിവ് രേഖപ്പെടുത്തിയത്.

തുടർച്ചയായ ആറ്  ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ബുധനാഴ്ച വീണ്ടും ഉയർന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്ന് സ്വർണവില ഇന്നലെ പവന്  160  രൂപ കുറഞ്ഞു. രണ്ടു ദിവസത്തിനിടെ 320  രൂപയാണ് പവന്  കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 35,040  രൂപയായിരുന്നു ഒരു പവന്റെ വില. തുടർന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വർണവില വീണ്ടും ഉയരുന്നുവെന്നും കണ്ടെത്തി. 26  ദിവസത്തിനിടെ 1800  രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായത്.