സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസവും സ്വർണവില താഴ്ന്നു
Jan 29, 2022, 11:07 IST

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസവും സ്വർണവില താഴേക്ക് എന്ന് റിപ്പോർട്ടുകൾ. പവന് 120 രൂപ കുറഞ്ഞ് 36,000 രൂപയിൽ എത്തിയിട്ടുണ്ട്. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 രൂപയിലാണ് വ്യാപാരം ഇപ്പോൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സ്വർണവിലയിൽ 720 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഈമാസത്തെ ഏറ്റവും ഉയർന്ന വില ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മൂന്നുദിവസമായി വിലയിടിയുന്നത്.