സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു ; ഒരു ഗ്രാമിന് 5495 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. ഒരു ഗ്രാമിന് 5495 രൂപ യായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.
സ്വര്‍ണ വില വീണ്ടും 44,000 ത്തിന് താഴെ എത്തിയതോടെ സ്വര്‍ണ വില ഒരു മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. നേരത്തെ ജൂലായ് 12 നാണ് കേരളത്തില്‍ സ്വര്‍ണവില ഇതേ നിലവാരത്തിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം