സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

google news
GOLD RATE

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 43,840 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5480 രൂപയായി വിപണിവില.  ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എട്ടുദിവസത്തിനിടെ 3500 രൂപയാണ് വര്‍ധിച്ചത്. 

അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു രൂപ ഉയര്‍ന്നിരുന്നു. സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ് 


 

Tags